ചെന്നൈ: തമിഴ് നാട്ടില്‍ വിവിധ കാരണങ്ങളാല്‍ ചരിഞ്ഞത് 1501 ആനകള്‍. തമിഴ് നാട് വനം വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ആനകളുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്താനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചിരുന്നു. അതനുസരിച്ച്, 2010 മുതലുള്ള മരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ ഒരു സമാഹാരമാണ് ഇപ്പോള്‍ സ്ഥിതിവിവരക്കണക്കുകളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏത് മാസങ്ങളിലാണ് ആനമരണം കൂടുന്നതെന്നും ആനയുടെ മരണത്തിന് കാരണമെന്തെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് 2010 മുതല്‍ ഇതുവരെ 12 വര്‍ഷത്തിനിടെ 1501 ആനകളാണ് ചരിഞ്ഞത്. ഇവയില്‍ 77 പേര് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു; 13 ആനകള്‍ വിവിധ രീതിയില്‍ വേട്ടയാടപ്പെട്ടപ്പോള്‍ 11 എണ്ണം വെടി കൊണ്ടാണ് മരിച്ചത്, ട്രെയിൻ അപകടത്തില്‍ 8 ആനകളും മരിച്ചു , റോഡപകടങ്ങളില്‍ 4 ആനകള്‍ മരിച്ചതായി കാണുന്നു.
തോക്ക് ഉപയോഗിച്ച് ആനകളെ വേട്ടയാടുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ആനകള്‍ മറ്റു പലവിധത്തില്‍ കൊല്ലപ്പെടുന്നു. മയിലുകളെ കൊല്ലാൻ വയലില്‍ ധാന്യത്തില്‍ കലര്‍ത്തുന്ന രാസവസ്തു കാരണം ആനകള്‍ കൊല്ലപ്പെടുന്നു. അതുപോലെ, കാട്ടുപന്നികളെ തുരത്താൻ സ്ഥാപിക്കുന്ന ചെറിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും ആനകള്‍ കൊല്ലപ്പെടുന്നു.
വൈദ്യുത വേലിയാണ് മറ്റൊരു പ്രധാന വില്ലൻ. കോയമ്ബത്തൂരില്‍ തടഗം, മധുക്കരൈ, മരുത്വമല, സിരുമുഖൈ, വാല്‍പ്പാറ എന്നിവിടങ്ങളിലാണ് ആനകള്‍ പ്ലാസ്റ്റിക് മാലിന്യം തിന്നാണ് മരണമടഞ്ഞത്. ആനകളെ പതുക്കെ കൊല്ലുന്ന രീതിയാണിത്.
വനത്തില്‍ ധാരാളം സ്ഥലവും ധാരാളം ഭക്ഷണവും ആവശ്യമുള്ള മൃഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആനകളാണ്. തമിഴ്നാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ആനകളുടെ സാന്നിധ്യം മിക്ക വനങ്ങളുടെയും സംരക്ഷണ ഘടകമാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ സംരക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടും ആനകളുടെ മരണം വര്‍ധിച്ചുവരികയാണ്.
സംസ്ഥാനത്ത് ആനകളുടെ മരണങ്ങള് രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൂടുതല്‍ വിശദവും സുതാര്യവുമായ പ്രക്രിയ നടപ്പിലാക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട ആന മരണ ഓഡിറ്റ് ചട്ടക്കൂട് നിലവിലുണ്ട്. ഇത് ആനകളുടെ മരണകാരണങ്ങള്‍ കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ഒരു ചിട്ടയായ സ്റ്റാൻഡേര്‍ഡ് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്നു.