Home Featured ഉദയനിധിയുടെ വിവാദ പ്രസ്താവന; ഇന്ത്യ സഖ്യം അതൃപ്തി അറിയിക്കും

ഉദയനിധിയുടെ വിവാദ പ്രസ്താവന; ഇന്ത്യ സഖ്യം അതൃപ്തി അറിയിക്കും

by jameema shabeer

ഡല്‍ഹി: ശരദ് പവാറിന്റെ ഡല്‍ഹിയിലുള്ള വസതിയില്‍ ഇന്ന് ചേരുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കും.

പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് പൊതു വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് നഗരങ്ങളില്‍ റാലി നടത്താനും മുന്നണി ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെന്നൈ, ഗുവാഹത്തി, ഡല്‍ഹി, പാറ്റ്‌ന, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ റാലി സംഘടിപ്പിക്കും.ഇന്ന് നടക്കുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സീറ്റ് വിഭജനം, തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂള്‍ എന്നിവ ചര്‍ച്ചയാകുമെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി പ്രതിനിധിയായി യോഗത്തില്‍ പങ്കെടുക്കേണ്ട അഭിഷേക് ബാനര്‍ജി എംപിയെ അനധികൃത കല്‍ക്കരി അഴിമതി കേസില്‍ ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് ഇത്. ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗും യോഗത്തില്‍ പങ്കെടുക്കില്ല. പക്ഷെ ഇദ്ദേഹത്തിന് പകരം പാര്‍ട്ടി പ്രതിനിധിയെ യോഗത്തിലേക്ക് അയക്കും.

You may also like

error: Content is protected !!
Join Our Whatsapp