Home Featured ജനവാസ മേഖലയില്‍ നിന്ന് പിന്മാറാതെ അരിക്കൊമ്ബൻ;കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ്; വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ജനവാസ മേഖലയില്‍ നിന്ന് പിന്മാറാതെ അരിക്കൊമ്ബൻ;കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ്; വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

by jameema shabeer

തമിഴ്നാട്: തമിഴ്നാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് പിന്മാറാതെ അരികൊമ്ബൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് മാഞ്ചോലയില്‍ തമ്ബടിച്ചിരുന്ന അരികൊമ്ബന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും വനംവകുപ്പും അരികൊമ്ബനെ നിരീക്ഷിച്ചു വരികയാണ്.

അപ്പര്‍ കോതയാര്‍ മേഖലയില്‍ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്ബൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു.

നിലയുറപ്പിച്ച അരിക്കൊമ്ബനെ മയക്കുവേടി വച്ച്‌ പിടികൂടില്ലെന്നും കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ലെന്നും ആന കേരള അതിര്‍ത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി.

തമിഴ്നാട്ടിലെ മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്ബനെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തില്‍ തമിഴ്നാട് വനം വകുപ്പ്.

എസ്റ്റേറ്റില്‍ നിലയുറപ്പിച്ച ആനയെ വനംവകുപ്പിന്‍റെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്. മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 80 പേരടങ്ങിയ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. നിലവില്‍ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരികൊമ്ബൻ നിലയുറപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ സ്കൂളിന് സമീപവും കഴിഞ്ഞ ദിവസം അരികൊമ്ബൻ എത്തിയിരുന്നു. സ്കൂളിന് ഇന്നെലെയും ഇന്നും അവധി നല്‍കി. കഴിഞ്ഞ ദിവസം വാഴക്കൃഷി നശിപ്പിക്കുകയും വീടിന്‍റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്തിരുന്നു. അരിക്കൊമ്ബന് മദപ്പാടുണ്ടോ എന്ന സംശയവും വന്നവകുപ്പിനുണ്ട്. ഇത് സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി.

കേരളത്തില്‍ നിന്നടക്കമുള്ള വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന മാഞ്ചോലയില്‍ ഈ മാസം അവസാനം വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിമുത്താര്‍ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുന്നതും നിരോധിച്ചിട്ടുണ്ടെന്ന് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം അംബാസമുദ്രം ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സെമ്ബകപ്രിയ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp