ചെന്നൈ ∙ ഒരു വിമാനത്തിൽ 113 യാത്രക്കാർ കള്ളക്കടത്തു നടത്തിയ സംഭവത്തിൽ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാർക്കെതിരെ നടപടി. 4 സൂപ്പർവൈസർമാർ ഉൾപ്പെടെ 20 പേരെ സ്ഥലം മാറ്റി. ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തു വന്നതോടെയാണിത്. കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണു നടപടി. 14നു രാവിലെ മസ്കത്തിൽ നിന്നെത്തിയ ഒമാൻ എയർലൈൻസിന്റെ വിമാനത്തിൽ ആകെയുണ്ടായിരുന്ന 186 യാത്രക്കാരിൽ 113 പേരാണു കള്ളക്കടത്തു സാധനങ്ങളുമായി പിടിയിലായത്. സ്വർണം, ഐഫോണുകൾ, ലാപ്‌ടോപ്പുകൾ, വിദേശ സിഗരറ്റുകൾ എന്നിവ അടക്കം 14 കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയത്.