Home Featured ചെന്നൈ :വിദ്യാർഥിനികളുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച ഹോസ്റ്റൽ സെക്യൂരിറ്റി അറസ്റ്റിൽ

ചെന്നൈ :വിദ്യാർഥിനികളുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച ഹോസ്റ്റൽ സെക്യൂരിറ്റി അറസ്റ്റിൽ

by jameema shabeer

ചെന്നൈ • റജിസ്റ്ററിൽ നിന്നു വിദ്യാർഥിനികളുടെ ഫോൺ നമ്പർ ശേഖരിച്ച് ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച് ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ഒഎംആർ പടൂരിലെ ഹോ സ്റ്റലിലെ സുരക്ഷാ ജീവനക്കാരനായ തിരുനെൽവേലി സ്വദേശി ബാലസുബ്രഹ്മണി (42) ആണു പിടിയിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ ജോലിക്കെത്തിയത്.

വിദ്യാർഥിനികൾ വരുമ്പോഴും പോകുമ്പോഴും പേരും മറ്റും വിവരങ്ങളും രേഖപ്പെടുത്തുന്ന റജിസ്റ്ററിൽ നിന്നു ശേഖരിച്ച ഫോൺ നമ്പറുകളിലേക്കാണ് ഇയാൾ അശ്ലീല വി ഡിയോ അയച്ചത്. കോളജ് അധി കൃതരുടെ സഹായത്തോടെ നട ത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനാണ് ഇതിനു പിന്നിലെന്നു കണ്ടെത്തിയത്.

കമല്‍ഹാസന്റെ ഇന്ത്യന്‍ 2വില്‍ നന്ദു പൊതുവാളും, എത്തുന്നത് നെടുമുടി വേണു ചെയ്ത വേഷത്തില്‍; വൈറലായി ഫോട്ടോ

മല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2ന്റെ ചിത്രീകരണം കഴിഞ്ഞ ​ദിവസമാണ് പുനഃരാരംഭിച്ചത്.

ഇപ്പോള്‍ മലയാളത്തിലെ ഒരു താരം ചിത്രത്തില്‍ ഉണ്ടെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നന്ദു പൊതുവാളിനാണ് ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ശങ്കറിനൊപ്പം നന്ദു നില്‍ക്കുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി മീശയും താടിയും വടിച്ച്‌ പുത്തന്‍ ലുക്കിലാണ് നന്ദു പൊതുവാള്‍ എത്തുന്നത്. മിമിക്രി ലോകത്തു സിനിമയില്‍ എത്തിയ താരമാണ് നന്ദു പൊതുവാള്‍. ചെറിയ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ അദ്ദേഹം പ്രൊഡക്‌ഷന്‍ കണ്‍ട്രാളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് നന്ദു പൊതുവാളിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 2020ലാണ്‌ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്ബത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷന്‍ ഡിസൈനര്‍ മുത്തുരാജ്. അനിരുദ്ധ് ആണ് സംഗീതം.

കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ സിനിമയിലെ സേനാപതി. 1996ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമല്‍ഹാസന് ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp