വടക്കുകിഴക്കൻ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്‌നാട്ടിലെ പലയിടത്തും കനത്ത മഴ തുടരുകയാണ്. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിലെങ്കിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവാരൂര്‍ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്‌കൂളുകള്‍ക്ക് ഇന്ന് മുതല്‍ അവധിയായിരിക്കും.
തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം, വിരുദുനഗര്‍, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.