Home Featured വിനായക ചതുര്‍ഥി ആഘോഷം; അതിര്‍ത്തിയില്‍ മുന്‍കരുതല്‍ സ്വീകരിച്ച് തമിഴ്നാട് പോലീസ്

വിനായക ചതുര്‍ഥി ആഘോഷം; അതിര്‍ത്തിയില്‍ മുന്‍കരുതല്‍ സ്വീകരിച്ച് തമിഴ്നാട് പോലീസ്

by jameema shabeer

പു​ന​ലൂ​ര്‍: ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷം സ​മാ​ധാ​ന​ക​ര​മാ​ക്കാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച്‌ ത​മി​ഴ്നാ​ട് പൊ​ലീ​സ്. ഏ​താ​നും വ​ര്‍​ഷം മു​മ്ബ് ചെ​ങ്കോ​ട്ട ന​ഗ​ര​പ​രി​ധി​യി​ല്‍ ഗ​ണേ​ശ ച​തു​ര്‍​ഥി ഘോ​ഷ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ക​ലാ​പ​ത്തെ​തു​ട​ര്‍​ന്ന് വ​ന്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​വും ഉ​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മു​ന്‍​ക​രു​ത​ലു​ക​ള്‍.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന്​ ആ​ര്യ​ങ്കാ​വി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രെ​യും ചെ​ങ്കോ​ട്ട ന​ഗ​രാ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് പൊ​ലീ​സ് ക​ട​ത്തി​വി​ടു​ന്ന​ത്.

ചെ​ങ്കോ​ട്ട​യി​ല്‍ മാ​ത്രം എ​ണ്ണൂ​റോ​ളം പൊ​ലീ​സു​കാ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു. ചെ​ങ്കോ​ട്ട​യി​ല്‍ തെ​ങ്കാ​ശി എ​സ്.​പി കൃ​ഷ്ണ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 300ല​ധി​കം പൊ​ലീ​സു​കാ​ര്‍ ചൊ​വ്വാ​ഴ്ച പ​രേ​ഡ് ന​ട​ത്തി. ചെ​ങ്കോ​ട്ട ന​ഗ​ര​പ​രി​ധി​യി​ല്‍ മാ​ത്രം 34 ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ള്‍ പൂ​ജ​ക്കാ​യി സ്ഥാ​പി​ച്ച്‌ വി​ഗ്ര​ഹ​പൂ​ജ​ക​ള്‍ ശേ​ഷം ഗു​ണ്ടാ​റാ​റ്റി​ല്‍ ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി നി​മ​ജ്ജ​നം ചെ​യ്യും.

പ്രേക്ഷകരുടെ പരാതി കേട്ടു! കോബ്രയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചു; ഇന്നു വൈകിട്ടു മുതല്‍ തിയറ്ററില്‍ പുതിയ പതിപ്പ്

വിക്രം നായകനായി എത്തിയ പുതിയ ചിത്രം കോബ്ര കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച്‌ വരുന്നത്. മൂന്നു മണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ പ്രേക്ഷകര്‍ രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ എല്ലാവരുടേയും പരാതി ചെവിക്കൊണ്ട് സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ നിര്‍മാതാക്കളാണ് വിവരം ആരാധകരെ അറിയിച്ചത്. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യര്‍ഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്ന് വൈകിട്ട് മുതല്‍ തിയറ്ററുകളിലെത്തും.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 31നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നും 12 കോടി വാരിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പഠാനും പ്രധാന വേഷത്തിലെത്തി. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp