Home Featured ദീപാവലിക്ക് ബൈക്കില്‍ വച്ച്‌ പടക്കം പൊട്ടിച്ച്‌ അഭ്യാസപ്രകടനം നടത്തിയ പത്ത് പേര്‍ അറസ്റ്റില്‍

ദീപാവലിക്ക് ബൈക്കില്‍ വച്ച്‌ പടക്കം പൊട്ടിച്ച്‌ അഭ്യാസപ്രകടനം നടത്തിയ പത്ത് പേര്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ: ദീപാവലിക്ക് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ പത്ത് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബൈക്കില്‍ വച്ച്‌ പടക്കം പൊട്ടിച്ച്‌ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിലാണ് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്.

ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ ദൃശ്യങ്ങള്‍ യുവാക്കള്‍ സാമൂഹകമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഡെവിള്‍ റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം ഉടമയെ പോലീസ് ട്രാക്ക് ചെയ്താണ് ബൈക്ക് ഉടമയെ കണ്ടെത്തിയത്. അഭ്യാസത്തിന് ഉപയോഗിച്ച ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.

You may also like

error: Content is protected !!
Join Our Whatsapp