ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ ശക്തം. കനത്ത മഴയില്‍ ചെന്നൈയിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒൻപത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുകുടി, തെങ്കാശി, വിരുതുനഗര്‍, തേനി, പുതുക്കോട്ടൈ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നീലഗിരി റെയില്‍പ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച വരെ ഈ റൂട്ടില്‍ ട്രെയിൻ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്.