Home Featured ചെന്നൈ: ‘മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ബന്ധുക്കള്‍ ഉച്ചത്തില്‍ കരഞ്ഞു; ശബ്ദം കേട്ട് മരിച്ച യുവാവ് എഴുന്നേറ്റു വന്നു

ചെന്നൈ: ‘മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ബന്ധുക്കള്‍ ഉച്ചത്തില്‍ കരഞ്ഞു; ശബ്ദം കേട്ട് മരിച്ച യുവാവ് എഴുന്നേറ്റു വന്നു

by jameema shabeer

ചെന്നൈ: ‘മൃതദേഹം’ പൊതുദര്‍ശനത്തിന് വെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ‘മരിച്ച’ യുവാവ് കണ്ണു തുറന്നു. തിരുച്ചിറപ്പള്ളി മണപ്പാറയ്ക്കുസമീപം പൊന്നപ്പട്ടിയിലുള്ള ആണ്ടിനായ്ക്കര്‍(23)ക്കാണ് മരിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ‘പുനര്‍ജന്മം’ ലഭിച്ചത്. യുവാവ് മരിച്ചെന്നുകരുതി സംസ്‌കരിക്കാൻ ഒരുങ്ങുന്നതിനിടെ ബന്ധുക്കള്‍ ഉച്ചത്തില്‍ കരഞ്ഞു. ഇതു കേട്ടാണ് യുവാവ് എഴുന്നേറ്റ് വന്നത്.

വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചതാണ് ആണ്ടിനായ്ക്കര്‍. അവശനിലയിലായ ഇയാളെ ഏതാനും ദിവസംമുമ്ബാണ് മണപ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ആരോഗ്യം വീണ്ടും മോശമായതോടെ തിരുച്ചിറപ്പള്ളിയിലുള്ള ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് ശുപാര്‍ശചെയ്തു. ഇതിനായി ആംബുലൻസില്‍ കയറ്റിയെങ്കിലും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിച്ചശേഷം ചലനം നിലച്ചതായി കണ്ടതോടെ മരിച്ചെന്ന് കരുതുകയായിരുന്നു.

തുടര്‍ന്ന് മരണാനന്തരച്ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുമ്ബോഴാണ് കരച്ചിലും ബഹളവുംകേട്ട് ആണ്ടിനായ്ക്കര്‍ വീണ്ടും ഉണര്‍ന്നത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ യുവാവിനെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our Whatsapp