Home Featured തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചത് വൈദ്യുതി നിലച്ചതുമൂലമെന്ന് പരാതി

തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചത് വൈദ്യുതി നിലച്ചതുമൂലമെന്ന് പരാതി

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതി മരിച്ചത് വൈദ്യുതി വിതരണം തടസപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതോടെയെന്ന് പരാതി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്ന അമരാവതി (48)ആണ് മരിച്ചത്. അധികൃതരുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി നിലച്ചാല്‍ വെന്റിലേറ്ററടക്കം പ്രവര്‍ത്തിപ്പിക്കാൻ ബദല്‍ സംവിധാനം ഉണ്ടായിരുന്നില്ല എന്നാണ് ആരോപണം. അതേസമയം സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. രോഗിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കാൻ ഒരു സംഘത്തെ ആശുപത്രി അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, അത്യാഹിതവിഭാഗത്തില്‍പ്പോലും വൈദ്യുതി നിലയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് രോഗിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി ഡോക്ടറോട് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ടോര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ രോഗിക്ക് ഡോക്ടര്‍ കുത്തിവെപ്പ് നല്‍കുന്നതും ഈ വീഡിയോയില്‍ കാണാം.

എന്നാല്‍ ആരോഗ്യാനില മോശമായതിനാലാണ് യുവതി മരിച്ചതെന്നും അവരുടെ ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ ചൊവ്വാഴ്ച വിശദീകരിച്ചു. അഞ്ചു മിനിറ്റ് നേരത്തേക്ക് മാത്രമാണ് വൈദ്യുതി നിലച്ചതെന്നും ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി സംവിധാനം വെന്റിലേറില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെന്റിലേറ്റര്‍ സഹായമുണ്ടായിരുന്ന മറ്റു നാലുരോഗികള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഡിഎംകെ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയും രംഗത്തെത്തി. ‘അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാറിന് കീഴില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ മോശമാകുന്നത് കാണുന്നത് സങ്കടകരമാണ്. അഴിമതി കേസില്‍ അറസ്റ്റിലായ ഡിഎംകെ നേതാവ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുമ്ബോള്‍, ഐസിയു പോലെയുള്ളഅത്യാഹിത വിഭാഗത്തില്‍ പവര്‍ ബാക്കപ്പ് ഇല്ലാത്തതിനാല്‍ ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെടുകയാണ്’, അദ്ദേഹം എക്സില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our Whatsapp