തമിഴ്നാട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ 21 സെന്റിമീറ്ററോ അതില്‍ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബര്‍ 4 ന് പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കാലവര്‍ഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടസ്റ്റണ്‍ തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിശക്തമായ ന്യൂനമര്‍ദമായും നാളെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ചെന്നൈയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇടി മിന്നലോടു കൂടിയ നേരിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ നാലിന് പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 5 ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് 18 എൻഡിആര്‍എഫ് ടീമുകളെയും 10 അധിക ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്.