ചെന്നൈ നഗരവാസികളെ ഭയത്തിലാക്കി കൊലപാതകങ്ങള്‍. 24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ശനിയാഴ്ച തൊണ്ടിയാര്‍പേട്ടയില്‍ സുഹൃത്തുക്കള്‍ ഒരാളെ അടിച്ച് കൊലപ്പെടുത്തി. അമ്ബത്തൂരില്‍ ഒരു തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെ ഗുമ്മിഡിപൂണ്ടിയില്‍ ഒരു മുന്‍ കുറ്റവാളിയുടെ മൃതദേഹവും കണ്ടെത്തി.
തൊണ്ടിയാര്‍പേട്ടിലെ റെസ്റ്റോറന്‍റില്‍ ജോലി ചെയ്തിരുന്ന കെ മുത്തുപാണ്ടി (27) സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കെ പരസ്പരം കളിയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ സുഹൃത്തുക്കള്‍ തമ്മില്‍ ചേരി തിരിച്ച് തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെക്ക് നയിക്കുകയുമായിരുന്നു. ഇതോടെ സുഹൃത്തുക്കള്‍ മുത്തുപാണ്ടിയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം സ്ഥലം വിട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ മുത്തുപാണ്ടി ബോധരഹിതനായി സംഭവസ്ഥലത്ത് കിടന്നു. പിന്നീട് ഇതുവഴി പോയ വഴിയാത്രക്കാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.