ചെന്നൈ: തമിഴ്നാട്ടില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം. മധുര തള്ളക്കുളത്ത് ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ റെസ്റ്റോറന്റില്‍ നിന്നായിരുന്നു തീ ഉയര്‍ന്നത്. തുടര്‍ന്ന്, അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോപ്പിംഗ് കോംപ്ലക്സിനുള്ളില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
നിയന്ത്രണവിധേയമാക്കിയത്. ഷോപ്പിംഗ് കോംപ്ലക്സിനുള്ളില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.