ചെന്നൈ • വെപ്പേരി സ്വകാര്യ കോളജിലെ അവസാന വർഷ ബികോം വിദ്യാർഥിനിയായ റോഷ്നി ശർമ (20) യെ കോളജിന്റെ പടിക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 8 ഓടെയാണ് പെൺകുട്ടി കോളജിൽ എത്തിയതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കോളജിന്റെ നാലാം നിലയിലാണ് ക്ലാസുകൾ.

മറ്റു കുട്ടികളെത്തിയപ്പോൾ മെട്രി പടിക്കെട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. കോളജ് അധികൃതർ ആശുപ്രതിയിലേക്കു കൊ ണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു.