Home Featured തമിഴ്‌നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

by jameema shabeer

ചെന്നൈ| തമിഴ്‌നാട് പുതുക്കോട്ടയില്‍ വാഹനാപകടം. അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൂട്ടത്തില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഒരു സ്ത്രീയടക്കം അഞ്ച് പേരാണ് മരിച്ചത്. തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചവരെന്നാണ് ലഭിക്കുന്ന വിവരം.

പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള കടയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി വാഹനങ്ങളില്‍ ഇടിച്ച ശേഷം ചായക്കടയിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു.

ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി വാഹനം പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our Whatsapp