Home Featured തമിഴ്‌നാട്ടില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടു

by jameema shabeer

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമ്മയുടെ മുന്നില്‍ വച്ചായിരുന്നു പുലി മൂന്ന് വയസുകാരിയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. മാതാവിനൊപ്പം നടന്ന് പോകുകയായിരുന്നു പെണ്‍കുട്ടി.

നീലഗിരി പന്തല്ലൂര്‍ മേഖലയിലാണ് ദാരുണ സംഭവം നടന്നത്. അതിഥി തൊഴിലാളിയുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്ത് ആയിരുന്നു കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp