ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്കു പഠനം പൂര്‍ത്തിയാകുംവരെ പ്രതിമാസം ആയിരംരൂപ വീതം നല്കുന്നതിനു തീരുമാനം.ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ളവര്‍ക്കു ഉന്നതവിദ്യാഭ്യാസം പൂര്ത്തിയാക്കുംവരെയാണ് സഹായധനം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പദ്ധതി പ്രഖ്യാപിച്ചത്.

1989 ല്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാനിധി നടപ്പിലാക്കിയ പദ്ധതി പുനഃരാവിഷ്കരിച്ച് വിദ്യാഭ്യാസത്തിനു മാത്രമായി മാറ്റുകയായിരുന്നു.698 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ പരക്കെ കനത്ത മഴ; ബംഗളൂരു നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു
ബംഗളൂരു: ദക്ഷിണേന്ത്യയില്‍ പരക്കെ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ മഴകനത്തതോടെ ബംഗളൂരു നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു . നഗരത്തില്‍ പെയ്യുന്ന മഴവെള്ളം സബ്വേകളും നിറഞ്ഞ് ഒഴുകുന്നതിനാല്‍ പല സ്ഥലങ്ങളിലേയും പൊലീസ് ഗതാഗതം നിരോധിച്ചു.
പ്രധാന നഗരങ്ങളുടെ വികസനത്തില്‍ ശ്രദ്ധിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടുതല്‍ ജാഗ്രതയോടെ പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് നദികളും കനാലുകളും മറ്റ് താഴ്ന്ന പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന ഓടകളുമെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.