Home Featured വേളാങ്കണ്ണി തിരുനാളിന്‍റെ നിറവില്‍ നിറഞ്ഞൊഴുകി വിശ്വാസി സമൂഹം

വേളാങ്കണ്ണി തിരുനാളിന്‍റെ നിറവില്‍ നിറഞ്ഞൊഴുകി വിശ്വാസി സമൂഹം

by jameema shabeer

നാ​​​​ഗ​​​​പ​​​​ട്ട​​​​ണം (ത​​​​മി​​​​ഴ്നാ​​​​ട്): നി​​​​റ​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ന്ന വി​​​​ശ്വാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വ​​​​ര്‍ണാ​​​​ഭ​​​​മാ​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ടെ 11 ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ല്‍ക്കു​​​​ന്ന വേ​​​​ളാ​​​​ങ്ക​​​​ണ്ണി ദേ​​​വാ​​​ല​​​യ തി​​​രു​​​​നാ​​​​ളി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​യി.​​​​ പ്രാ​​​​ര്‍ഥ​​​​ന​​​​യും ക​​​​ണ്ണീ​​​​രു​​​​മ​​​​ര്‍പ്പി​​​​ച്ച്‌, നാ​​​​നാ​​​​ജാ​​​​തി​​​​യി​​​​ല്‍പ്പെ​​​​ട്ട വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണ് മാ​​​​താ​​​​വി​​​​ന്‍റെ സ​​​​ന്നി​​​​ധി​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ന്ന​​​​ത്.മു​​​​ട്ടി​​​​ലി​​​​ഴ​​​​ഞ്ഞും ത​​​​ല മു​​​​ണ്ഡ​​​​നം ചെ​​​​യ്തും അ​​​​മ്മ​​​​ത്തൊ​​​​ട്ടി​​​​ല്‍ കെ​​​​ട്ടി​​​​യും ആ​​​​മ​​​​പൂ​​​​ട്ട് പൂ​​​​ട്ടി​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ പ്രാ​​​​ര്‍ഥ​​​​ന​​​​യു​​​​മാ​​​​യി വേ​​​​ളാ​​​​ങ്ക​​​​ണ്ണി മാ​​​​താ​​​​വി​​​​ന്‍റെ മു​​​​ന്നി​​​​ലെ​​​​ത്തു​​​​ക​​​​യാ​​​​ണ്.
തി​​​​രു​​​​നാ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ പ​​​​ള്ളി​​​പ്പ​​​​രി​​​​സ​​​​ര​​​​ത്തും വ​​​​ന്‍ ജ​​​​ന​​​​ത്തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണ് ദി​​​​ന​​​​ന്തോ​​​​റും വി​​​​ശു​​​​ദ്ധ​​​​ക​​​​ര്‍മ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ എ​​​​ത്തു​​​​ന്ന​​​​ത്.

അ​​​​ഞ്ചേ​​​​ക്ക​​​​റി​​​​ല്‍ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന വേ​​​​ളാ​​​​ങ്ക​​​​ണ്ണി പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു പ​​​​ത്ത് ല​​​​ക്ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് തി​​​​രു​​​​നാ​​​​ള്‍ക​​​​മ്മി​​​​റ്റി​​​​യും അ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ തു​​​​ട​​​​ര്‍ന്നു ര​​​​ണ്ടു വ​​​​ര്‍ഷ​​​​മാ​​​​യി പെ​​​​രു​​​​ന്നാ​​​​ള്‍ ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. വീ​​​​ണ്ടും പ്രൗ​​​​ഢ​​​​മാ​​​​യി പെ​​​​രു​​​​ന്നാ​​​​ള്‍ ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ് വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍.

ത​​​​ഞ്ചാ​​​​വൂ​​​​ര്‍ ബി​​​​ഷ​​​​പ് ഡോ. ​​​എം. ​ദേ​​​​വ​​​​ദാ​​​​സ് അം​​​​ബ്രോ​​​​സ് പ​​​​താ​​​​ക ഉ​​​​യ​​​​ര്‍ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് തി​​​​രു​​​​നാ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. നാ​​​ളെ ജ​​​​പ​​​​മാ​​​​ല, നൊ​​​​വേ​​​​ന പ്രാ​​​​ര്‍ഥ​​​​ന എ​​​​ന്നി​​​​വ​​​​യ്ക്ക് ശേ​​​​ഷം വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യും പ​​​​രി​​​​ശു​​​​ദ്ധ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പം വ​​​​ഹി​​​​ച്ചു കൊ​​​​ണ്ടു​​​​ള്ള ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യും ബി​​​​ഷ​​​​പ്പി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ര്‍മി​​​​ക​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

സ​​​​മാ​​​​പ​​​​ന​​​​ദി​​​​വ​​​​സ​​​​മാ​​​​യ എ​​​​ട്ടി​​​​നു മോ​​​​ര്‍ണിം​​​​ഗ് സ്റ്റാ​​​​ര്‍ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക തി​​​​രു​​​​നാ​​​​ള്‍ കു​​​​ര്‍ബാ​​​​ന ന​​​​ട​​​​ക്കും. പ​​​​താ​​​​ക താ​​​​ഴ്ത്തു​​​​ന്ന​​​​തോ​​​​ടെ തി​​​​രു​​​​നാ​​​​ള്‍ സ​​​​മാ​​​​പി​​​​ക്കും.​ ത​​​​മി​​​​ഴ്, ഇം​​​​ഗ്ലീ​​​​ഷ്, മ​​​​ല​​​​യാ​​​​ളം, തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ തു​​​​ട​​​​ങ്ങി​​​​യ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ​​​​ല്ലാം കു​​​​ര്‍ബാ​​​​ന അ​​​​ര്‍പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

ഫാ. ​​​സി. ​ഇ​​​​രു​​​​ദ​​​​യ​​​​രാ​​​​ജ്, റെ​​​​ക്ട​​​​ര്‍ ഫാ. ​​​​അ​​​​ര്‍പു​​​​ത​​​​രാ​​​​ജ്, വൈ​​​​സ് റെ​​​​ക്ട​​​​റും ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി​​​​യു​​​​മാ​​​​യ ഫാ. ​​​​ഡി.​ ഉ​​​​ല​​​​ഗ​​​​നാ​​​​ഥ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ തി​​​​രു​​​​നാ​​​​ള്‍ ക​​​​മ്മി​​​​റ്റി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍കു​​​​ന്നു.

You may also like

error: Content is protected !!
Join Our Whatsapp