Home Featured തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി

by jameema shabeer

ചെന്നൈ : നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു. ഫിലിപ്പീന്‍സിലെ  എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികള്‍ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം, നിലവില്‍ കോടതിയുടെ അധികാരപരിധിയിലുള്ള അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ അടുത്തിടെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഒരു കൂട്ടം ഹര്‍ജികള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് വേണ്ടി കിര്‍തിമാന്‍ സിംഗ് ഹാജരായി.
“കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ വിശദമായ പരിശോധന നടത്തി. ഉടന്‍ തന്നെ ഭേദഗതിയും പുതിയ സംവിധാനങ്ങളും കൊണ്ടുവരും.എന്നാല്‍ അത് എപ്പോഴാണെന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഇനി വരാനിരിക്കുന്ന കാര്യങ്ങളില്‍ ഇതിന് മുന്‍ഗണന നല്‍കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല എന്നും നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയിലാണ് വരിക എന്നും” കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും പരാതികള്‍ കൈകാര്യം ചെയ്യാത്തതും കോടതി ചോദ്യം ചെയ്തു. ഓരോ കേസും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ ചിന്തിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our Whatsapp