Home Featured അഞ്ച് പെരുമ്പാമ്പുകളുമായി യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പിടികൂടി

അഞ്ച് പെരുമ്പാമ്പുകളുമായി യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പിടികൂടി

by jameema shabeer

തായ്‌ലൻഡിൽ നിന്ന് കടത്തിയ അഞ്ച് പെരുമ്പാമ്പുകളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണാവുന്ന തരം പെരുമ്പാമ്പുകളാണ് ഇവ. സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ചയാണ് പാമ്പുകളെ പിടികൂടി തിരിച്ചയക്കുന്നത്. ഇവയ്ക്ക് 50 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതർ പറഞ്ഞു.

ഡിണ്ടി​ഗൽ സ്വദേശിയായ വിവേക് എന്നയാളാണ് പാമ്പിനെ കടത്തിയത് എന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. സെപ്തംബർ രണ്ടിന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ അവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചിരുന്നു. അപ്പോഴാണ് കാർട്ടൺ ബോക്സുകളിൽ പായ്ക്ക് ചെയ്ത പെരുമ്പാമ്പുകളുമായി വിവേകിനെ പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ (TOI) ഒരു റിപ്പോർട്ടിൽ പറഞ്ഞു.

രക്ഷപ്പെടുത്തിയ പാമ്പുകളെ അടുത്ത ദിവസം തായ്‌ലൻഡിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് ക്വാറന്റൈൻ ചെയ്‌തു. കള്ളക്കടത്തുകാരാണ് തന്നെ കബളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ചതെന്നാണ് വിവേകിന്റെ മൊഴി. പാമ്പുകളെ ചെന്നൈയിൽ എത്തുമ്പോൾ ഒരാൾക്ക് നൽകിയാൽ പണം നൽകാമെന്ന് അവർ പറഞ്ഞതായും വിവേക് പറഞ്ഞു. 

ഇവ ബോൾ പൈത്തോൺസ് എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണ്. ഈ പെരുമ്പാമ്പുകൾക്ക് ആ പേര് കിട്ടിയത് എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാൽ അത് പന്ത് പോലെ ചുരുണ്ട് പോകും എന്നതിനാലാണ്. 

അതേസമയം, നക്ഷത്ര ആമക്കടത്തിന്റെ കേന്ദ്രമായി മാറുകയാണ് ചെന്നൈ എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിൽ രണ്ടിടത്തും വിദേശത്തുമായി 2,200 -ലധികം ജീവനുള്ള നക്ഷത്ര ആമകളെ പിടികൂടിയതായി വിദഗ്ധർ പറയുന്നു. ഈ കേസുകളിലെല്ലാം ചെന്നൈയിൽ നിന്നാണ് അവ എത്തിയത്.

“ഇത് വടക്കുകിഴക്കൻ ഇന്ത്യയിലും അവിടെ നിന്ന് വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും എത്തുമെന്ന് ഞങ്ങൾ സംശയിക്കുന്നു. അവിടെ ഇവയെ വളർത്തുമൃഗങ്ങളായി സൂക്ഷിക്കാൻ വലിയ ഡിമാൻഡാണ്” എന്ന് ഒരാൾ പറഞ്ഞതായി TOI റിപ്പോർട്ട് ചെയ്തു. 1972 -ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ IV പ്രകാരം ഒരു സംരക്ഷിത ഇനമാണ് നക്ഷത്ര ആമ.

You may also like

error: Content is protected !!
Join Our Whatsapp