Home Featured ദിണ്ടിഗല്‍ വാഹനാപകടം; പരുക്കേറ്റ ഒമ്ബത് വയസുകാരനും മരിച്ചു

ദിണ്ടിഗല്‍ വാഹനാപകടം; പരുക്കേറ്റ ഒമ്ബത് വയസുകാരനും മരിച്ചു

by jameema shabeer

ദിണ്ടിഗല്‍ | ദിണ്ടിഗല്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടി മരിച്ചു. ഒമ്ബത് വയസ്സുകാരന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. അപകടത്തില്‍ മരിച്ച ജയയുടെ ചെറുമകനാണ് സിദ്ധാര്‍ത്ഥ്.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികള്‍ ദിണ്ടിഗലില്‍ അപകടത്തില്‍പ്പെട്ടത്. പഴനി ക്ഷേത്രദര്‍ശനത്തിനായുള്ള യാത്രയിലായിരുന്നു അപകടം. ട്രെയിന്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാല്‍ അവസാനം കാറില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.കുര്യാത്തി റൊട്ടിക്കടമുക്ക് പണയില്‍ വീട്ടില്‍ അഭിജിത്തിന്റെയും സംഗീതയുടെയും മകന്‍ ഒന്നര വയസ്സുകാരന്‍ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേര്‍ച്ചയ്ക്കായാണ് കുടുംബാംഗങ്ങള്‍ പഴനിയിലേക്കു പോയത്. അപകടത്തില്‍ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോള്‍ മരിച്ച ഒമ്ബതു വയസ്സുകാരനായ സിദ്ധാര്‍ഥ്. അഭിജിത്തിന്റെ അച്ഛന്‍ അശോകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our Whatsapp