ചെന്നൈ :ദീപാവലി പ്രമാണിച്ച് ഐലൻഡ് ഗ്രൗണ്ടിൽ പടക്ക വിൽപന ഒക്ടോ 11 മുതൽ 25 വരെ നടക്കും. 55 കടകൾക്കാണ് ഇത്തവണ അനുമതി നൽകിയിട്ടുള്ളത്. സുരക്ഷ യുടെ ഭാഗമായി കടകൾ തമ്മിൽ 3 മീറ്റർ ദൂരം ഉണ്ടാകണം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ പടക്ക വിൽപന കേന്ദ്രമാണ് ഐലൻഡ് ഗ്രൗണ്ടിലേത്. പതിനായിരക്കണക്കിനു പേരാണ് ഓരോ വർഷവും കടകൾ സന്ദർശിക്കാറുള്ളത്. ഒക്ടോബർ 24ന് ആണ് ഈ വർഷത്തെ ദീപാവലി ആഘോഷം.
ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പൊടിച്ച് സ്ത്രീകള്‍ക്ക് നല്‍കും ; പുതിയ ജീവിതോപാധി ഒരുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍
പറ്റ്‌ന : ബിഹാറില്‍ ഇനി മദ്യക്കുപ്പികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മദ്യക്കുപ്പികള്‍ ഉപയോഗിച്ച് കുപ്പിവള നിര്‍മാണത്തിന് സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുകയാണ് ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍.
സ്ത്രീകള്‍ക്ക് ജീവിതോപാധി ലഭ്യമാക്കുക , കുപ്പികള്‍ കൊണ്ടുള്ള മാലിന്യം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതിയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് വള നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഒരു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഓരോ വര്‍ഷവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന്റെ അളവ് വലുതാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന കുപ്പികള്‍ പൊടിച്ച് കളയുകയാണ് പതിവ് രീതി. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇവ സ്ത്രീകള്‍ക്ക് വള നിര്‍മാണത്തിനായി കൈമാറുന്നത്.
ഇതിനിടെ സംസ്ഥാനത്തെ നിരവധി സ്ത്രീകള്‍ക്ക് വള നിര്‍മാണത്തില്‍ പരിശീലനം നല്‍കി. സംരംഭത്തിന്റെ ഭാഗമായി ചില്ലുവളകള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് പൊടിച്ച കുപ്പികള്‍ അസംസ്‌കൃത വസ്തുക്കളായി നല്‍കുമെന്ന് എക്‌സൈസ് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.വള നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയതിന് പുറമെ ഗ്ലാസ് നിര്‍മ്മാണത്തിനും തൊഴിലാളികള്‍ക്ക് നല്‍കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016 ഏപ്രില്‍ മാസത്തിലാണ് ബിഹാറില്‍ മദ്യം നിരോധിച്ചത്. 3.8 7 ലക്ഷം ലിറ്റര്‍ മദ്യമാണ് ഈ വര്‍ഷം ഇതുവരെ മാത്രം പിടിച്ചെടുത്തത്.ഇതില്‍ 8.15 ലക്ഷം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റര്‍ തദ്ദേശീയമായി നിര്‍മ്മിച്ച മദ്യവും ആയിരുന്നു.