Home Featured അച്ഛനും അമ്മയും വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗാനരചയിതാവ് കബിലന്റെ മകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

അച്ഛനും അമ്മയും വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗാനരചയിതാവ് കബിലന്റെ മകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

by jameema shabeer

ചെന്നൈ | തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരുമ്ബാക്കം എം എം ഡി എ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

എം ബി എക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടിയില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു.

മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു.”2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിശാസ് 2’ എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp