Home Featured ‘ചെന്നൈ ഓപ്പണിന് തമിഴ്‌നാട് വേദിയായത് സര്‍ക്കാര്‍ ഇടപെടലുകൊണ്ട്’; ചെസ് ഒളിമ്ബ്യാഡ് ഊര്‍ജമായെന്നും എംകെ സ്റ്റാലിന്‍

‘ചെന്നൈ ഓപ്പണിന് തമിഴ്‌നാട് വേദിയായത് സര്‍ക്കാര്‍ ഇടപെടലുകൊണ്ട്’; ചെസ് ഒളിമ്ബ്യാഡ് ഊര്‍ജമായെന്നും എംകെ സ്റ്റാലിന്‍

by jameema shabeer

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഡബ്ല്യുടിഎ (Women’s Tennis Association) ചെന്നൈ ഓപ്പണ്‍ 2022ന് വേദിയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അടുത്തിടെ ചെന്നൈയില്‍ നടന്ന ചെസ് ഒളിമ്ബ്യാഡ് യുവാക്കളില്‍ ഇന്‍ഡോര്‍ ഗെയിമില്‍ വലിയ താത്‌പര്യമാണ് സൃഷ്‌ടിച്ചത്. അതാണ് ചെന്നൈ ഓപ്പണ്‍ ഡബ്ല്യുടിഎ ടൂര്‍ണമെന്‍റ് നടത്താന്‍ ഊര്‍ജമായതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ കായിക മത്സരങ്ങളില്‍ വിജയം കൊയ്‌ത ആയിരക്കണക്കിന് പ്രതിഭകളെ ചെന്നൈയില്‍ വച്ച്‌ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റാലിന്‍റെ ഈ വാക്കുകള്‍. സെപ്‌റ്റംബര്‍ 12 ന് വൈകിട്ടാണ് അനുമോദന ചടങ്ങ് നടന്നത്. സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള സര്‍വതലങ്ങളിലും ദ്രാവിഡ മാതൃക കൈമോശംവരാതെ കായികതാരങ്ങള്‍ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുക്കണം. എന്നിട്ട്, മെഡലുകള്‍ കരസ്ഥമാക്കി നാടിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

അന്താരാഷ്‌ട്ര വനിത ടെന്നീസ് ടൂര്‍ണമെന്‍റിന് ഇന്ന് (സെപ്റ്റംബര്‍ 12) തമിഴ്‌നാട്ടില്‍ തുടക്കമായി. ചെന്നൈ ഓപ്പണ്‍ ഡബ്ല്യുടിഎ (Women’s Tennis Association) ടൂര്‍ണമെനന്‍റ് തിങ്കളാഴ്‌ച ചെന്നൈയിലെ നുങ്കമ്ബാക്കം എസ്‌ഡിഎടി ടെന്നീസ് സ്റ്റേഡിയത്തിലാണ് ആരംഭിച്ചത്. സെപ്‌റ്റംബര്‍ 18 വരെയാണ് മത്സരം.

You may also like

error: Content is protected !!
Join Our Whatsapp