ചെന്നൈ • ബിസിനസ് കേന്ദ്രവും ഷോപ്പിങ് മാളുമായി മുഖം മാറാനൊരുങ്ങി മറീന ബീച്ച്, ബീച്ചിന് അഭിമുഖമായി ഇവ നിർമി ക്കുന്നതിനുള്ള രൂപരേഖയും റിപ്പോർട്ട് തയാറാകുന്ന നടപടികളും തമിഴ്നാട് ഹൗസിങ് ബോർഡിന്റെ നേതൃത്വത്തിൽ ആരംഭി ച്ചു. ഇവ തയാറാക്കുന്നതിന് ഹൗസിങ് ബോർഡ് കൺസൽറ്റന്റുമാരെ ക്ഷണിച്ചിട്ടുണ്ട്. ബീച്ചിലെ നിർമാണങ്ങളെക്കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നഗര വികസന മന്ത്രി എസ്.മുത്തുസാമി അറിയിച്ചിരുന്നു.
നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ വലിയ വ്യവസായ കേന്ദ്രങ്ങ ളിലൊന്നായി മറീന മാറും. ഫോർഷോർ എസ്റ്റേറ്റിൽ 1,200 കോടി രൂപ ചെലവിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 25.16 ഏക്കറിലാണു സമുച്ചയം നിർമിക്കുക.
സിനിമ തിയറ്റർ, മാൾ, ഹോട്ടൽ തുടങ്ങി വിനോദ, വ്യവസായ കേന്ദ്രമായി ഇതു മാറും. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മറീനയിൽ മാൾ അടക്കമുള്ള സൗകര്യങ്ങൾ നിർമിക്കുന്നതോടെ വരുമാനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.