ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി. മുൻ മന്ത്രിമാരായ എസ്.പി.വേലുമണി, സി. വിജയഭാസ്കർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.കോയമ്പത്തൂർ, ട്രിച്ചി, താമ്പരം, ആവടി, ചെങ്കൽപേട്ട് തുടങ്ങി 25 ഇടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. തെരുവ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ നൽകിയതിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വേലുമണിയ്ക്ക് എതിരായ പരാതി. സ്വകാര്യ മെഡിക്കൽ കോളജ് അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് വിജയ ഭാസ്കറിന്റെ വീട്ടിൽ പരിശോധന നടക്കുന്നത്. തമിഴ്നാട് സ്പീക്കറാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.
കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ ഇനി വില കുറയും; 384 ആവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രം പുറത്ത് വിട്ടു
ന്യൂ ഡല്‍ഹി : കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
34 പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി 384 അവശ്യ മരുന്നുകളുടെ പുതിയ പട്ടികയാണ് കേന്ദ്രം പുറത്ത് വിട്ടത്. അതേസമയം 2015 പ്രഖ്യാപിച്ച പട്ടികയിലെ 24 മരുന്നുകള്‍ ഒഴിവാക്കുകയും ചെയ്തു. കാന്‍സറിനുള്ള നാല് മരുന്നകള്‍ പട്ടികയില്‍ ഇടം നേടിട്ടുണ്ട്. കൂടാതെ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, ഗ്ലാര്‍ഗിന്‍, ടിബിക്കെതിരെയുള്ള ഡെലാമാനിഡ് തുടങ്ങിയ മരുന്നകളാണ് എന്‍എല്‍ഇഎം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ഇനി കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്. ദേശീയ ഫാര്‍മസ്യുട്ടിക്കല്‍ വില നിര്‍ണയ അതോറിറ്റി നിര്‍ദേശിക്കുന്ന വില താഴെയായിട്ടാകും എന്‍എല്‍ഇഎം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മരുന്നകള്‍ ലഭിക്കുക.
മൂന്ന് വര്‍ഷം കൂടുമ്ബോഴാണ് ആരോഗ്യ മന്ത്രാലയം എന്‍എല്‍ഇഎം പട്ടിക പുറത്ത് വിടുന്നത്. ഏറ്റവും അവസാമായി 2015ലാണ് കേന്ദ്ര ആവശ്യ മരുന്നുകളുടെ പട്ടിക പുതുക്കിയത്. എന്നാല്‍ കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഇത്തവണ പട്ടിക പുതുക്കുന്നതില്‍ താമസം നേരിടുകയും ചെയ്ത. ഐസിഎംആറിന്റെ ജനറല്‍ ഡയറക്ടര്‍ ബലറാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള എന്‍എല്‍ഇഎം കമ്മിറ്റി കഴിഞ്ഞ വര്‍ഷം പുതിയ അവശ്യ മരുന്നുകളുടെ പട്ടിക ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം അത് പുനഃപരിശോധിക്കുക പട്ടികയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.