കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ ‘ഹിന്ദി പരാമര്‍ശ’ത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകളുടെ എതിരാളിയല്ല ഹിന്ദി, മറിച്ച് ഒരു സുഹൃത്താണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
‘ഹിന്ദിയുംഗുജറാത്തിയും, ഹിന്ദിയുംതമിഴും, ഹിന്ദിയുംമറാത്തിയും മത്സരാര്‍ത്ഥികളാണെന്ന തരത്തില്‍ ചിലര്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഹിന്ദി രാജ്യത്തെ മറ്റേതൊരു ഭാഷയ്ക്കും എതിരാളിയല്ല. നിങ്ങള്‍ അത് മനസിലാക്കണം. ഹിന്ദി രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്താണ്’, എന്നായിരുന്നു ഇന്നലെ ഓള്‍ ഇന്ത്യ ഒഫീഷ്യല്‍ ലാംഗ്വേജ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞത്.