ചെന്നൈ: കുട്ടികളിൽ പനി പോലുള്ള അസുഖങ്ങൾ വ്യാപകമായതോടെ പുതുച്ചേരിയിൽ എൽകെജി, യുകെജി അടച്ചു. ക്ലാസുകളും 1 മുതൽ 8 വരെ ക്ലാസുകൾക്ക് അവധി നൽകിയതിനു പിന്നാലെയാണ് നഴ്സറി ക്ലാസുകളും അടച്ചത്. പനി, ജലദോഷം, ചുമ എന്നിവയുമായി എത്തുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ചികിത്സ ഊർജി തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സൈക്കിള്‍ ഓടിക്കണമെങ്കില്‍ ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.
സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഉത്തരവ്.
രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ലക്റ്ററുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കില്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.