ചെന്നൈ: സ്വയം സഹായ സംഘങ്ങൾക്കും വിദ്യാർഥികളടക്കമുള്ള യുവതലമുറയ്ക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു മാർഗനിർദേശം നൽകുന്നതിനായി സംസ്ഥാന സർക്കാർ പുതിയ കോൾ സെന്റർ ആരംഭിച്ചു. വനി തകളുടെ വികസനത്തിനായുള്ള തമിഴ്നാട് കോർപറേഷൻ ഫോർ ഡവലപ്മെന്റ് ഓഫ് വിമൻ (ടിഎൻസിഡിഡബ്ല്യു) ആണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
155330 എന്ന നമ്പറിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ പ്രവർത്തിക്കും. വായ്പ ലഭ്യത, അനുമതിക്കായി ഏതൊക്കെ സർക്കാർ വകുപ്പുകളെ സമീപിക്കണം തുടങ്ങിയ വിവരങ്ങൾ നൽകും.