Home Featured ചെന്നൈ:കുരുങ്ങിയ മൃതദേഹവുമായി നാല് കിലോമീറ്റര്‍ ഓടി ട്രെയിന്‍; സ്റ്റേഷനില്‍ എത്തിയപ്പോള്‍ അലറിവിളിച്ച്‌ യാത്രക്കാര്‍

ചെന്നൈ:കുരുങ്ങിയ മൃതദേഹവുമായി നാല് കിലോമീറ്റര്‍ ഓടി ട്രെയിന്‍; സ്റ്റേഷനില്‍ എത്തിയപ്പോള്‍ അലറിവിളിച്ച്‌ യാത്രക്കാര്‍

by jameema shabeer

ചെന്നൈ: മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി നാല് കിലോമീറ്റര്‍ ഓടി ട്രെയിന്‍. ട്രെയിനിന്റെ മുന്‍ഭാഗത്ത് ഒരു മൃതദേഹം കുരുങ്ങിയ നിലയിലാണ് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഭയാനകമായ കാഴ്ച കണ്ട് യാത്രക്കാരും സ്റ്റേഷനില്‍ ഉണ്ടായിരുന്നവരും അലറി വിളിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം. മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ 4 കിലോമീറ്ററോളം സഞ്ചരിച്ച്‌ കാട്പാടിയിലെത്തുകയായിരുന്നു. അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്.

വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്.

വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികളായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വര്‍മയും ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കഴാഴ്ച മൊഹാലി കോടതി മൂന്ന് പേരെയും ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും വനിതകളാണ്. സെക്ഷന്‍ 354-സി പ്രകാരം എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അറുപതോളം പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. തുടര്‍ന്ന് ശനിയാഴ്ച വന്‍ പ്രതിഷേധമാണ് ഹോസ്റ്റലില്‍ നടന്നത്.

You may also like

error: Content is protected !!
Join Our Whatsapp