ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 12 ആം ക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാമനാഥപുരം സ്വദേശിനി വൈതീശ്വരിയാണ് (17) മരണപ്പെട്ടത്.
ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. അടുത്ത ബന്ധുവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയാണ് എന്നാണ് ആത്മഹത്യാകുറിപ്പില്‍.
തന്നെ ജീവനോടെ അവസാനമായി കാണുകയാണെന്ന് സഹപാഠിയോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
2024ല്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപി വിരുദ്ധ സഖ്യമായിരിക്കുമെന്ന് എം.കെ.സ്റ്റാലിന്
ചെന്നൈ: 2024ല്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപി വിരുദ്ധ സഖ്യമായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നില്ക്കും. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, കെ.ചന്ദ്രശേഖര്‍ റാവു, അരവിന്ദ് കെജ്രിവാള് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സ്റ്റാലിന് അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പാര്‍ട്ടികള്‍ ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റ്റെ നിലപാട് വ്യക്തമാക്കിയത്.