Home Featured തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടാകണം; ക്ഷേത്രത്തിന് ഒരു കോടി രൂപ കാണിക്ക നല്‍കി മുസ്ലീം ദമ്ബതികള്‍

തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടാകണം; ക്ഷേത്രത്തിന് ഒരു കോടി രൂപ കാണിക്ക നല്‍കി മുസ്ലീം ദമ്ബതികള്‍

by jameema shabeer

അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച്‌ മുസ്ലീം ദമ്ബതികള്‍. ചെന്നൈ സ്വദേശികളായ സൂബീന ബാനു, അബ്ദുള്‍ ഗാനി എന്നിവരാണ് ക്ഷേത്രത്തില്‍ നേരിട്ടെത്തി കാണിക്ക നല്‍കിയത്.

ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വിശ്രമ കേന്ദ്രത്തിന്റെ നവീകരണമുള്‍പ്പെടെ നടത്തുന്നതിനായി ഒരു കോടി രൂപയാണ് ദമ്ബതികള്‍ കാണിക്കയായി നല്‍കിയത്.

ചെക്കും, ഡിഡിയുമായാണ് ദമ്ബതികള്‍ കാണിക്ക നല്‍കിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് എ.വി ധര്‍മ്മ റെഡ്ഡി ഇവരില്‍ നിന്നും ചെക്കും, ഡിഡിയും ഏറ്റുവാങ്ങി. വിശ്രമ കേന്ദ്രത്തിന്റെ നവീകരണത്തിന് വേണ്ടി ഇതില്‍ നിന്നുള്ള 87 ലക്ഷം രൂപ ചിലവഴിക്കും. അന്നദാനത്തിന് വേണ്ടിയാകും ബാക്കിയുള്ള തുക വിനിയോഗിക്കുക.

ഇന്നലെ വൈകീട്ടോടെയാണ് ദമ്ബതികള്‍ ക്ഷേത്രത്തില്‍ എത്തിയത്. വിവിധ പൂജകളില്‍ പങ്കെടുത്ത ശേഷം രാത്രിയോടെ ഇവര്‍ ചെന്നൈയിലേക്ക് മടങ്ങി. നേരത്തെയും അബ്ദുള്‍ ഗാനി തിരുപ്പതി ക്ഷേത്രത്തിന് കാണിക്ക നല്‍കിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങള്‍ മുറുകെ പിടിക്കുന്ന ഗാനി മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp