Home Featured ചെന്നൈ: ഹെല്‍മറ്റ് ധരിച്ചെത്തി; ബിജെപി നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; വീഡിയോ

ചെന്നൈ: ഹെല്‍മറ്റ് ധരിച്ചെത്തി; ബിജെപി നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; വീഡിയോ

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പെട്രോള്‍ബോംബാക്രമണം. കന്യാകുമാരിയില്‍ ബിജെപി നേതാവ് കല്യാണ്‍ സുന്ദരിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

നേരത്തെയും തമിഴ്‌നാട്ടിലെ ബിജെപി ഓഫീസിന് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. എല്ലാ ആക്രമണങ്ങളും സമാനമായ രീതിയിലാണ്. ബൈക്കിലെത്തിയ ഹെല്‍മ്റ്റ് ധരിച്ച രണ്ടംഗസംഘമാണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി മധുരയിലെ മറ്റൊരു ആര്‍എസ്‌എസ് നേതാവിന്റെ വീടിന് നേരെയും ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മധുര, സേലം ജില്ലകളിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. ഇന്നലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഇറയന്‍ബുവും ഡിജിപി ശൈലേന്ദ്ര ബാബുവും വിവിധ ജില്ലകളിലെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവങ്ങള്‍ സംബന്ധിച്ച്‌ എല്ലാ ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി. അക്രമികളെ കണ്ടെത്താന്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ബിജെപിആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദുസംഘടനാ ഓഫീസുകള്‍ക്കുമെതിരായ ബോംബാക്രമണങ്ങള്‍ വര്‍ദ്ധിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp