Home Featured മധുരയില്‍ വനിത ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

മധുരയില്‍ വനിത ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ വനിത ഹോസ്റ്റലിലെ സഹതാമസക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുമായി പങ്കുവെച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. കാളീശ്വരി എന്ന ബി.എഡ് വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്.

ദൃശ്യങ്ങള്‍ അയച്ച്‌ നല്‍കിയ യുവതിയുടെ സുഹൃത്ത് 31കാരനായ ആഷികിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ കുളിക്കുന്നതിന്‍റെയും ഡ്രസ് മാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ കാളീശ്വരിയെ ആഷിക് പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കാളീശ്വരി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം തോന്നിയ ഹോസ്റ്റലിലെ മറ്റൊരു പെണ്‍കുട്ടി വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡന്‍ കാളീശ്വരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തിന് അയച്ച്‌ നല്‍കിയതായി കണ്ടെത്തിയത്. പിന്നീട് വാര്‍ഡന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ ക്രൈം സംഘം ആഷികിനെയും കാളീശ്വരിയെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp