Home Featured പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു

പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി ആരോഗ്യസ്ഥിതി മോശമായ യുവതി മരിച്ചു

by jameema shabeer

കോയമ്ബത്തൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി തകരാറിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂര്‍ ഊട്ടുപാളയം സ്വദേശി വിഘ്നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23) ആണ് മരിച്ചത്.

സെപ്റ്റംബര്‍ 9 നാണ് യുവതിയെ പ്രസവത്തിനായി അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21 ന് പ്രസവ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയില്‍ യുവതിക്ക് അപസ്മാരം ബാധിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് കോവില്‍പാളയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ച്‌ ആ സ്ത്രീ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന യുവതി ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് മരിച്ചത്.

വൈദ്യുതി തകരാറും ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ പറഞ്ഞു. മതിയായ ചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരം തുടരുകയാണ്.

You may also like

error: Content is protected !!
Join Our Whatsapp