Home തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ ലോക്ഡൗണ്‍ നീട്ടി

തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ ലോക്ഡൗണ്‍ നീട്ടി

by shifana p

തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ ലോക്ഡൗണ്‍ നീട്ടി.നിലവിലുള്ള നിയന്ത്രണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ അറിയിച്ചത്.അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്‌ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തമിഴ്‌നാട് ഇളവ് നല്‍കി.

കേരളത്തില്‍ കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയ പാതയില്‍ ഒരുക്കിയ ബാരിക്കേഡുകള്‍ പൂര്‍ണമായി മാറ്റി. പരിശോധനകൂടാതെ വാഹനങ്ങള്‍ ദേശീയപാതയിലൂടെ കടത്തിവിട്ട് തുടങ്ങി. നിലവില്‍ യാത്രക്കാര്‍ക്ക് പാസും സര്‍ട്ടിഫിക്കറ്റും ഇല്ലാതെ തമിഴ്‌നാട്ടിലേക്ക് കടക്കാം.അതേസമയം ജാഗ്രത കൈവിടരുതെന്നും യാത്രക്കാര്‍ നിര്‍ബന്ധമായും കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Comment

error: Content is protected !!
Join Our Whatsapp