Home covid19 തമിഴ്നാട് :19ന് മെഗാ വാക്സിനേഷൻ നടത്തില്ല

തമിഴ്നാട് :19ന് മെഗാ വാക്സിനേഷൻ നടത്തില്ല

by shifana p
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 19ന് മെഗാ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,792 വില്ലേജ് പഞ്ചായത്തുകളിലും 24 ടൗൺ പഞ്ചായത്തുകളിലും 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കി. ആകെ 12525 വില്ലേജ് പഞ്ചായത്തുകളും 121 ടൗൺ പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.

കോവിഡ് വ്യാപനം തിരിച്ചു വരില്ലെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സർക്കാർആശുപത്രികളിൽ വാക്സിനേഷനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് പ്രതിദിന പോസിറ്റീവ് മൂവായിരത്തിനു താഴെയെത്തി. 2,812 പേരാണ് ഇന്നലെ പോസിറ്റീവായത്. ചെന്നൈയിൽ 546 പേരും കോയമ്പത്തൂരിൽ 523 പേരും പോസിറ്റീവായി. 17 പേർ മരിച്ചതോടെ ആകെ മരണം 37,904 ആയി.

You may also like

error: Content is protected !!
Join Our Whatsapp