Home Featured തമിഴ്നാട് ;ഞായർ ഒഴികെ പുലർച്ചെ 5.30 മുതൽ രാത്രി 11 വരെ മെട്രോ സർവീസ്

തമിഴ്നാട് ;ഞായർ ഒഴികെ പുലർച്ചെ 5.30 മുതൽ രാത്രി 11 വരെ മെട്രോ സർവീസ്

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

മെട്രോ ട്രെയിൻ സർവീസുകളുടെ സമയക്രമം സാധാരണ നിലയിലേക്കു മാറ്റിയതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ രാത്രി 11 വരെ മെട്രോ ട്രെയിൻ സർവീസ് നടത്തും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയും 5 മിനിറ്റ് ഇടവേളയിൽ സർവീസുകളുണ്ടാകും. സംസ്ഥാനത്തെ രാത്രി കാല ലോക്ഡൗൺ പിൻവലിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 10 വരെ 10 മിനിറ്റ് ഇടവേളയിൽ സർവീസുകൾ ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ മാസ്ക് ധരിക്കണമെന്നു സിഎംആർഎൽ യാത്രക്കാരോട് അഭ്യർഥിച്ചു.

You may also like

error: Content is protected !!
Join Our Whatsapp