Home covid19 രാജ്യത്ത് രണ്ടാമത്തെ ഒമിക്രോൺ ബിഎ 4 തമിഴ്നാട്ടിൽ

രാജ്യത്ത് രണ്ടാമത്തെ ഒമിക്രോൺ ബിഎ 4 തമിഴ്നാട്ടിൽ

ചെന്നൈ • കോവിഡിന്റെ ഒമികോൺ വകഭേദമായ ബിഎ 4 തമിഴ്നാട്ടിൽ സ്ഥിരീകരിച്ചു. തെലങ്കാനയ്ക്കു പിന്നാലെ രാജ്യത്തെ രണ്ടാമത്തെ കേസാണിത്.ചെന്നൈ ചെങ്കൽപെട്ട് നാവലൂരിൽ 19 വയസ്സുകാരിക്കാണു ബിഎ 4.

കുടുംബത്തിലെ എല്ലാവരും പോസിറ്റീവ് ആണെങ്കിലും പെൺകുട്ടിക്കു മാത്രമാണു വൈറസ് വകഭേദം കണ്ടെത്തിയത്. ഈ മാസം തമിഴ്നാട്ടിലെ 82% സാംപിളുകളിൽ ബിഎ 2 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു

ദില്ലി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നല്കും. സ്റ്റീലിൻറെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ.

You may also like

error: Content is protected !!
Join Our Whatsapp