
സംസ്ഥാനത്തെ സ്കൂളുകളിൽ 1-8 ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകളുണ്ടായിരിക്കുക. ക്ലാസുകളിൽ സാമൂഹിക അകലം പാലിച്ച് 20 കുട്ടികളെ മാത്രമേ അനുവദിക്കൂ.

കുട്ടികൾ സ്കൂളുകളിൽ വരണമെന്നത് നിർബന്ധമല്ല. കുട്ടികളെ സ്കൂളുകളിലയയ്ക്കണോ എന്നതിൽ മാതാപിതാക്കൾക്കു തീരുമാനമെടുക്കാം. ഓൺലൈനായി പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.