
ചെന്നൈ • വടക്കു കിഴക്കൻ കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളി ലും കനത്ത മഴ പെയ്തു. തിരുവാരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറൈ, തിരുനെൽവേലി, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി ജില്ലകളിലാണ് കനത്ത മഴ പെയ്തത്. ഇതേ തുടർന്ന് ഈ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്നലെ അവധി നൽകി.

കാഞ്ചീപുരം ജില്ലയിലെ കൽ പാക്കം, തിരുപോരൂർ എന്നിവിട ങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗ തം തടസ്സപ്പെട്ടു. നാഗപട്ടണത്ത് 12 സെന്റീമീറ്ററും കാരയ്ക്കലിൽ 10 സെന്റീ മീറ്ററും മഴ ലഭിച്ചു.