Home Featured മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരള ഗവര്‍ണറുടെ നയപ്രഖ്യാപനം; തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക് !

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരള ഗവര്‍ണറുടെ നയപ്രഖ്യാപനം; തമിഴ്‌നാട് സുപ്രീംകോടതിയിലേക്ക് !

by admin

ന്യൂ‍ഡല്‍ഹി: കേരള നിയമസഭയില്‍ ഗവര്‍ണര്‍‌ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം സുപ്രീം കോടതിയിലേക്ക്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു തമിഴ്നാട് പ്രതികരിച്ചു.

ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ്‌നാട്.

കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതു ശരിയല്ലെന്നാണു തമിഴ്നാടിന്റെ നിലപാട്. ഗവര്‍ണറുടെ പ്രഖ്യാപനം സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നു തമിഴ്നാട് വ്യക്തമാക്കി.

പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

തമിഴർക്ക് സ്റ്റാലിനൊരു ബ്രാൻന്റാ: ‘ഉംഗളിൽ ഒരുവൻ’ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

  • ‘ലൂസിഫര്‍’ തെലുങ്കില്; പ്രിയദ​‍​‍​‍ര്‍ശിനിയായി നയന്‍താര; ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍
  • മോഹന്‍ലാല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച്‌ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ; മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍
  • റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ്: 950 ഒഴിവുകള്‍
  • You may also like

    error: Content is protected !!
    Join Our Whatsapp