Home Featured മദ്യക്കടകളുടെ എണ്ണം കുറയ്ക്കാന്‍ തമിഴ്‌നാട്; 500 വില്‍പനകേന്ദ്രങ്ങള്‍ വ്യാഴാഴ്ചമുതല്‍ അടച്ചുപൂട്ടും

മദ്യക്കടകളുടെ എണ്ണം കുറയ്ക്കാന്‍ തമിഴ്‌നാട്; 500 വില്‍പനകേന്ദ്രങ്ങള്‍ വ്യാഴാഴ്ചമുതല്‍ അടച്ചുപൂട്ടും

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്യക്കടകള്‍ അടച്ചു പൂട്ടുന്നതെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷൻ (ടാസ്മാക്) വ്യക്തമാക്കി.

എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്ത മുൻ എക്സൈസ് മന്ത്രി സെന്തില്‍ ബാലാജി കഴിഞ്ഞ ഏപ്രിലില്‍ മദ്യവില്‍പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായായിരുന്നു സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടാസ്മാക് മദ്യശാലകള്‍ അടച്ചു പൂട്ടുന്നത്. വരുമാനം കുറവുള്ളതും ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും സമീപം സ്ഥിതിചെയ്യുന്നതുമായ മദ്യക്കടകളായിരിക്കും ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടുക.

ചെന്നൈയില്‍ മാത്രം 138 എണ്ണം, കോയമ്ബത്തൂരില്‍ 78, മധുരൈയില്‍ 125, സേലത്ത് 100, തിരുച്ചിറപ്പള്ളിയില്‍ 100 എന്നിങ്ങനെയാകും പ്രവര്‍ത്തനമവസാനിപ്പിക്കുന്ന മദ്യക്കടകള്‍.

You may also like

error: Content is protected !!
Join Our Whatsapp