Home Featured തമിഴ്‌നാട്ടിലെ വിരുദുനഗറിനു സമീപം പടക്ക യൂണിറ്റ് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗറിനു സമീപം പടക്ക യൂണിറ്റ് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ആമത്തൂരിന് സമീപം ശനിയാഴ്ച രാത്രി പടക്കശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

അമ്മൻകോയിൽപട്ടിയിലെ ബൊമ്മി പടക്കശാലയിൽ രാത്രി 7.30 ഓടെയാണ് അപകടമുണ്ടായതെന്ന് ആമത്തൂർ പോലീസ് പറഞ്ഞു.ഒ ശങ്കരലിംഗപുരം വില്ലേജിലെ ഡി അറുമുഖം (52) ആണ് മരിച്ചത്.പരിക്കേറ്റ അമ്മൻകോയിൽപട്ടി സ്വദേശി ഗുബേന്ദ്രൻ (38), ശിവകാശി സ്വദേശി കെ ദേവേന്ദ്രൻ (33) എന്നിവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

100% പൊള്ളലേറ്റ ഗുബേന്ദ്രനെ പിന്നീട് മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിലേക്ക് റഫർ ചെയ്തു.അപകടം നടന്ന് 20 മിനിറ്റിനുള്ളിൽ വിരുദുനഗർ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ടെൻഡർ സ്ഥലത്തെത്തി തീയണച്ചു.

You may also like

error: Content is protected !!
Join Our Whatsapp