Home Featured ചെന്നൈ:വിഷു ഈസ്റ്റർ അവധി;ആശ്വാസമാകുമോ KSRTC

ചെന്നൈ:വിഷു ഈസ്റ്റർ അവധി;ആശ്വാസമാകുമോ KSRTC

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : വിഷു, ഈസ്റ്റർ അവധിക്കു നാട്ടിലെത്താൻ ടിക്കറ്റില്ലാതെ വലയുന്ന മലയാളികൾക്ക് ആശ്വാസമായി കെഎസ്ആർടിസി എത്തുമോ? നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ചൂടപ്പം പോലെ നേരത്തേ വിറ്റഴിഞ്ഞതോടെ കെഎസ്ആർടിസി സർവീസ് നടത്തിയാൽ മാത്രമേ ചെന്നൈയിലുള്ള മലയാളികൾക്ക് ബുദ്ധിമുട്ടില്ലാതെ നാട്ടിലെത്താൻ സാധിക്കൂ.

മലയാളികളുടെ യാത്രാ ബുദ്ധിമുട്ടുകൾക്കു നേരെ കെഎസ്ആർ ടിസി കണ്ണടയ്ക്കില്ലെന്ന് പ്രതീക്ഷിക്കാം. ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതായി സിടിഎംഎ ജന.സെക്രട്ടറി എം.പി.അൻവർ അറിയിച്ചു.
ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ചെയർമാനും എംഡിയുമായ ബിജു പ്രഭാകറിന് സിടിഎംഎ കത്തയച്ചിരുന്നു.

ഷെഡ്യൂൾ ഉടനെ വേണം ഈ മാസം 12,13,15 തീയതികളിൽ ചെന്നൈയിൽ നിന്നു സർവീസ് നടത്തണമെന്നാണ് സിടി എംഎ ആവശ്യപ്പെട്ടിരിക്കുന്നത്. തെക്കൻ കേരളത്തിൽ ഉള്ളവർക്കും വടക്കൻ കേരളത്തിലുള്ളവർക്കും നാട്ടിലെത്താൻ നിലവിൽ ട്രെയിൻ തന്നെയാണ്
പ്രധാന ആശ്രയം. അതുകൊണ്ടു തന്നെ ഇരുഭാഗത്തേക്കും ബസ് വേണമെന്നാണ് ആവശ്യം. ഷെഡ്യൂൾ അടക്കമുള്ള വിവരങ്ങൾ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും എങ്കിൽ മാത്രമേ നേരത്തേ തയാറെടുക്കാനാകുവെന്നും പറയുന്നു.

വിഷു, ദുഃഖ വെള്ളി എന്നിവ 15നും ഈസ്റ്റർ 17നും ആയതിനാൽ 10 കഴിയുന്നതോടെ പലരും നാട്ടിലേക്കു മടങ്ങാൻ തയാറെടുക്കുന്നുണ്ട്. സാധാരണ ഉത്സവ സീസണിൽ നിന്നു വ്യത്യസ്തമായി വിഷു, ഈസ്റ്റർ എന്നിവ അടുത്തടു ത്തായതിനാൽ ചെന്നൈയിലുള്ള മിക്ക മലയാളികളും നാട്ടിലേക്കു പോകും. സ്പെഷൽ ട്രെയിൻ സംബന്ധിച്ചു വലിയ പ്രതീക്ഷകൾ ഇല്ലാത്തതിനാൽ ബസ് വന്നേ തീരൂവെന്നാണ് മലയാളികൾ പറയുന്നത്.

You may also like

error: Content is protected !!
Join Our Whatsapp