Home covid19 മാര്‍ബിളില്‍ തീര്‍ത്ത ലാബ്രഡോര്‍ നായയ്ക്കായി ദിവസവും പൂജ, വഴിപാടായി നല്‍കുന്നത് ഇഷ്ടഭക്ഷണം, ആര്‍ക്ക് വേണമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ എത്താം; തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിനു പിന്നിലെ കഥ ഇതാണ്

മാര്‍ബിളില്‍ തീര്‍ത്ത ലാബ്രഡോര്‍ നായയ്ക്കായി ദിവസവും പൂജ, വഴിപാടായി നല്‍കുന്നത് ഇഷ്ടഭക്ഷണം, ആര്‍ക്ക് വേണമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ എത്താം; തമിഴ്നാട്ടിലെ ഈ ക്ഷേത്രത്തിനു പിന്നിലെ കഥ ഇതാണ്

by jameema shabeer

ചെന്നൈ: തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ ഓര്‍മയ്ക്കായി മാര്‍ബിള്‍ പ്രതിമ നിര്‍മിച്ച്‌ 82കാരന്‍. തമിഴ്നാട് സ്വദേശിയായ മുത്തുവാണ് തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി പ്രതിമ നിര്‍മിച്ചത്.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുത്തുവിന്റെ അനന്തരവന്‍ അരുണ്‍ കുമാറാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ വാങ്ങിയത്. അരുണിന് അതിനെ വളര്‍ത്താന്‍ കഴിയാത്തതിനാല്‍ അമ്മാവന് കൈമാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നായയും മുത്തുവും കൂട്ടുകാരായി. സ്വന്തം കുഞ്ഞിനെക്കാള്‍ വാത്സല്യത്തോടെയാണ് ടോമിനെ മുത്തു വളര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ടോമിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി.

ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 2022 ജനുവരിയിലാണ് ടോം മരിച്ചത്. അതോടെ പതിനൊന്ന് വര്‍ഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തില്‍ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കണമെന്ന് മുത്തു തീരുമാനിച്ചു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്ബാദ്യത്തില്‍ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ചത്.

നായയ്ക്കായി ഒരുക്കിയ ക്ഷേത്രത്തില്‍ മുത്തു ദിവസവും വഴിപാടുകള്‍ അര്‍പ്പിക്കാറുണ്ട്. വിശേഷദിവസങ്ങളില്‍ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്ബും. ക്ഷേത്രത്തില്‍ ആര്‍ക്കുവേണമെങ്കിലും പ്രവേശിക്കാം. മുത്തുവിന്റെ മകനും സുഹൃത്തുക്കളും എടുത്തിട്ടുള്ള ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാര്‍ബിള്‍ പ്രതിമ നിര്‍മിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp