തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • കഞ്ചാവ് വിൽപ നയെക്കുറിച്ചു വിവരം നൽകുന്നവർക്കും വിൽപന തടയുന്നതിനായി പൊലീസിനെ സഹായിക്കുന്നവർക്കും തിരുവള്ളൂർ പൊലീസ് 10,000 രൂപയും ഒരു പുസ്തകവും സമ്മാനം തരും; ഒപ്പം, എസ്പി വരുൺ കുമാറിനൊപ്പം ഒരു ചൂട് ചായയും കുടിക്കാം.
ജില്ലയിൽ കഞ്ചാവ് വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് പൊതുജ നങ്ങളെ ചേർത്തു നിർത്തിയു ള്ള പൊലീസിന്റെ നടപടി. ഹൈ ടീ എന്ന പേരിലാണ് എസ്പിക്കൊപ്പമുള്ള ചായ സൽക്കാരം. വീടിന്റെ പരിസരങ്ങളിലോ സ്കൂൾ, കോളജ് പരിസരങ്ങളിലോ കഞ്ചാവ് വിൽക്കുന്നവരെക്കുറിച്ചു വിവരം നൽകുന്നവർക്കു പാരിതോ ഷികം നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.പതിനഞ്ചോളം ഫോൺ കോളുകളാണു ദിനംപ്രതി ലഭിക്കുന്നത്.
തിരുവള്ളൂർ ജില്ലയിൽ കഞ്ചാവ് ഉപയോഗവും വിൽപനയും തടയുന്നതിനായി പൊലീസ് സ്വീകരിക്കുന്ന ഊർജിത നടപടികളുടെ ഭാഗമായി 1.13 കോടി രൂപ വിലമതിക്കുന്ന 138 കിലോ കഞ്ചാവ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഫോൺ : 6379904848.