തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : പിതാവ് വാങ്ങിയ കടം തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകനെ കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി മണപ്പാറയ്ക്കടുത്ത് കാഞ്ചനായക്കൻപട്ടി സ്വദേശി രാമലിംഗത്തിന്റെ മകൻ കൃഷ്ണൻ (15) ആണ് കൊല്ലപ്പെത്
സമീപ ഗ്രാമമായ ചെട്ടിയാപട്ടി സ്വദേശിനിയായ വെള്ളയമ്മാളിൽ നിന്ന് രാമലിംഗം പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ രാമലിംഗ ത്തിന്റെ ഇരുചക വാഹനം വെള്ളയമ്മാൾ പിടിച്ചെടുത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
വാഹനം തിരികെ ചോദിക്കാനായി ചെന്ന കൃഷ്ണനെ വെളളയമ്മാളിന്റെ സുഹൃത്ത് പച്ചമുത്തു വെട്ടി കൊലപ്പെടുത്തുകയായിരുന്നു .
സംഭവത്തിൽ പച്ചമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വെള്ളയമ്മാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൃഷന്റെ സഹപാഠികളായ വിദ്യാർഥികൾ മണിക്കൂറുകളോളം തുവരൻകുറിച്ചി – സെന്തുരെ റോഡ് ഉപരോധിച്ചു.
ഒളിവിലായിരുന്ന വെള്ളയമ്മാളിനെ അറസ്റ്റ് ചെയ്തതിന്റെ വിഡിയോ പൊലീസ് കാണിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ ഉപരോധം അവസാനിപ്പിച്ചത്