ചെന്നൈ: മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള കുഞ്ഞു വീട്ടില്‍ വൈദ്യുതി ബില്‍ വന്നത് 25,000 രൂപ. തമിഴ്‌നാട്ടിലെ നീലഗിരിയിലെ മാതമംഗലത്താണ് സംഭവം.വീട്ടുടമയായ ദേവകി 25,000 രൂപ വൈദ്യുതി ബില്‍ അടക്കണമെന്ന് കാട്ടിയുള്ള എസ്‌എംഎസ് വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കയാണ്. കുഞ്ഞുവീട്ടില്‍ ഇത്രയധികം വൈദ്യുതി ബില്‍ വന്നതെങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും അവര്‍ക്ക് ഉത്തരം കണ്ടെത്താനാകുന്നില്ല.
തുടര്‍ന്ന് ദേവകി സേറമ്ബാടി ഇലക്‌ട്രിസിറ്റി ബോര്‍ഡ് (EB) ഓഫിസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞു. അതേസമയം, പ്രദേശത്തെ നിരവധി താമസക്കാര്‍ക്ക് അമിതമായ വൈദ്യുതി ബിലാണ് ലഭിച്ചത്. പരാതിയുമായി ആളുകള്‍ കൂട്ടത്തോടെ ഇബി ഓഫിസിനെ സമീപിച്ചതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ ഇബി ഉദ്യോഗസ്ഥന്‍ രമേശ് റീഡിംഗ് വ്യാജമായി ഉണ്ടാക്കി വര്‍ഷങ്ങളായി ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് രമേശിനെ സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.